അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ മൂന്ന് വയസുകാരിയെ കാണാതായി.. മാതാവ് മൊഴികള്‍ മാറ്റിമാറ്റി പറയുന്നത്….
തൃപ്പൂണിത്തുറയിൽ മൂന്നു വയസ്സുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം കുട്ടി ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. മറ്റക്കുഴി സ്വദേശിനിയായ കല്യാണിയെയാണ് കാണാതായത്. കുട്ടിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ആളൊഴിഞ്ഞ പ്രദേശങ്ങളിലും പുഴക്കരയിലും ഉള്‍പ്പെടെ പരിശോധന നടക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മയ്ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. കുട്ടിയെ എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് അമ്മയ്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണം.
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.യാത്രക്കിടെ ബസിൽ നിന്നു കുട്ടിയെ കാണാതായി എന്നാണ് നിഗമനം.തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് മൊഴികള്‍ മാറ്റിമാറ്റി പറയുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ചെങ്ങമനാട് പോലീസ് സ്റ്റേഷനിലുള്ള അമ്മയെ ബന്ധുക്കളുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്. റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് അടിയന്തര മെസേജുകള്‍ പാസ് ചെയ്തു.