ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം…
ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്‍റെ മകൾ അയറ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ദാരുണമായ അപകടം. ക്വാര്‍ട്ടേഴ്സിന്‍റെ ഗേറ്റ് കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.