കൊല്ലത്ത് സംഘർഷം.. മൂന്ന് പേര്‍ക്ക് വെട്ടേറ്റു.. ആക്രമണത്തിന് കാരണം….

കൊല്ലം ചിതറയില്‍ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മാങ്കോടാണ് സംഭവം. മാങ്കോട് സ്വദേശി ദീപു, കിഴക്കും ഭാഗം സ്വദേശി ഷഫീക്ക്, വാള ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അല്‍പം മുന്‍പാണ് സംഭവം. ചിതറ പൊലീസ് സ്ഥലത്തെത്തി.തടി കയറ്റി വന്ന ലോറി കേബിളിൽ കുരങ്ങി കേബിൾ പൊട്ടിയതാണ് അക്രമത്തിന് കാരണമെന്ന് വാർഡ് മെമ്പർ പറഞ്ഞു.വെട്ടേറ്റ മൂന്നുപേരുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button