ചൂണ്ടയിടാനായി വള്ളത്തിൽ പോകവെ ഒഴുക്കിൽപ്പെട്ടു.. വള്ളത്തിൽ ഉണ്ടായിരുന്നത് മൂന്നുപേർ.. ഒടുവിൽ സംഭവിച്ചത് കണ്ടോ?…
ചൂണ്ടയിടാനായി ചെറുവള്ളത്തിൽ പോയപ്പോൾ ഒഴുക്കിൽപ്പെട്ട മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തി.സ്കൂബ ടീമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശിവകുമാർ, അരുൺ, മണി എന്നിവരെയാണ് സംഘം രക്ഷപ്പെടുത്തിയത്. ചൂണ്ടയിടാനായി ചെറുവള്ളത്തിൽ പോയപ്പോഴാണ് അപകടമുണ്ടായത്.പേയാട് കാവടിക്കടവിലെ ചുഴിയിൽപ്പെട്ടായിരുന്നു അപകടം.
കരമനയാറിൽ കുളിക്കാനിറങ്ങിയ സുനിൽ കുമാറിനെ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. ഇയാളെ രക്ഷപ്പെടുത്താനായിരുന്നു സ്കൂബ ടീം സ്ഥലത്തെത്തിയത്. എന്നാൽ സുനിൽ കുമാറിനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് മൂവർ സംഘം സ്ഥലത്ത് മീൻപിടിക്കാനെത്തിയത്.ഇതിനിടെയാണ് സംഭവങ്ങൾ നടന്നത്.