ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന ആലപ്പുഴ സ്വദേശികൾ പിടിയിൽ.. രണ്ടുപേർ പ്രായപൂർത്തി ആകാത്തവർ….
അടൂരിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി ചെറുവേലിൽ അഷ്കറിനെയും സംഘത്തെയുമാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിച്ചു.
മോഷണത്തിന് മുൻപ് ഇവർ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തുടർന്നാണ് പുതുശ്ശേരിഭാഗം മായായക്ഷിക്കാവ് ദേവീ ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചി ഇവർ കുത്തിത്തുറന്ന് മോഷണം നടത്തിയത്. തെളിവെടുപ്പിനുശേഷം പ്രധാന പ്രതി അഷ്കറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു