ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു…. വൈകിയോടുന്ന ട്രെയിനുകൾ…

ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകളാണ് ഇപ്പോൾ വൈകിയോടുന്നത്. കേരളത്തിലേക്കുള്ള വന്ദേഭാരത് അടക്കം ദീർഘദൂര ട്രെയിനുകൾ വൈകിയോടുകയാണ്. മംഗളൂരുവിനും നേത്രാവതി ക്യാബിനും ഇടയിലാണ് മരം വീണത്. മരം നീക്കിയെന്നും നിലവിൽ ഈ വഴി ട്രെയിൻ ഗതാഗതം സുഗമമായി പുരോഗമിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചു.

വൈകിയോടുന്നു ട്രെയിനുകൾ…

16649 – പരശുറാം എക്സ്പ്രസ് – 3 മണിക്കൂർ വൈകി ഓടുന്നു – നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു

20631 – മംഗളുരു സെൻട്രൽ – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് – ഒന്നരമണിക്കൂർ വൈകി ഓടുന്നു – നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു

16160 – ചെന്നൈ എഗ്മോർ എക്സ്പ്രസ് – 2 മണിക്കൂർ വൈകി ഓടുന്നു

16605 – ഏറനാട് എക്സ്പ്രസ് – രണ്ട് മണിക്കൂർ വൈകി ഓടുന്നു

16324 – മംഗളുരു സെൻട്രൽ – കോയമ്പത്തൂർ എക്സ്പ്രസ് – ഉള്ളാളിൽ നിന്നേ സർവീസ് തുടങ്ങൂ
മംഗളുരു മുതൽ ഉള്ളാൾ വരെയുള്ള സർവീസ് റദ്ദാക്കി

Related Articles

Back to top button