കൈയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണു.. മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദാരൂണാന്ത്യം..

കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ – മുബഷിറ ദമ്പതികളുടെ മകനാണ് മരിച്ചത്. അലൻ എന്നാണ് പേര്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ പറയുന്നത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ പ്രതികരണം. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പൊലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button