മലപ്പുറത്ത് നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി..കണ്ടെത്തിയത് ബീച്ചിൽ….

മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്നുമാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കാണാതായ സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്.കുട്ടികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് പെണ്‍കുട്ടികളെ കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്.കുട്ടികളെ മലപ്പുറത്തേക്ക് എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button