ദീപാവലി ആഘോഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി…അരുംകൊലയ്ക്ക് കാരണം…
ദീപാവലി ആഘോഷങ്ങൾക്കിടെ ആന്ധ്രാപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. അച്ഛനും മകനും പേരക്കുട്ടിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കാക്കിനാഡ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ബത്തുല രമേശ്, ബത്തുല ചിന്നി (മകൻ), ബത്തുല രാജു (കൊച്ചുമകൻ) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയിൽ വെട്ടേറ്റ് കൈകളിൽ അരിവാളുമായി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്. മുൻ വൈരാഗ്യവും പ്രതികളുടെ കുടുംബത്തിനെതിരെ ഇരകളുടെ കുടുംബം നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാമകൃഷ്ണ റാവു പറഞ്ഞു.




