സൗദി-ഒമാന്‍ അതിര്‍ത്തിയില്‍ വാഹനാപകടം.. മലയാളികളായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം…
ഒമാനില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷണല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ്, കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ഒമാന്‍-സൗദി അതിര്‍ത്തി പ്രദേശമായ ബത്ഹയില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ശിഹാബിന്റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7, മിസ്അബിന്റെ മകന്‍ ദഖ്‌വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകട സ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റ് മക്കളും സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്.