ഫുട്ബോൾ താരം മുതൽ ആശുപത്രി സൂപ്രണ്ട് വരെ, നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ സിപിഎം സാധ്യതപട്ടികയിൽ 3 സ്വതന്ത്രർ…

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ സിപിഎം സാധ്യതപട്ടികയിൽ മൂന്ന് സ്വതന്ത്രർ. യു.ഷറഫലി, പ്രൊ.തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരെയാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ് യു.ഷറഫലി. ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പാൾ ആണ് പ്രൊ.തോമസ് മാത്യു. നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് ഷിനാസ് ബാബു. മൂന്നു പേരോടും സി.പി.എം നേതൃത്വം സംസാരിച്ച് ഉറപ്പിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.

ആരാണ് സ്ഥാനാർത്ഥിയെന്ന് വൈകാതെ  അറിയിക്കാമെന്നും സി.പി.എം നേതൃത്വം ഇവരെ അറിയിച്ചു. നിലമ്പൂരിൽ നിരവധി സൗഹൃദങ്ങളും ബന്ധുക്കളുമുണ്ടെന്ന് യു.ഷറഫലി പ്രതികരിച്ചത്. ഏറനാട് കഴിഞ്ഞാൽ ഏറ്റവും അധികം ഫുട്ബോൾ കളിക്കാരും പ്രേമികളുമുള്ളത് നിലമ്പൂരിലാണ് എന്നതാണ് ഷറഫലിയെ സാധ്യതാ പട്ടികയിലെത്തിച്ചതിന് പിന്നിൽ. എന്നാൽ സി.പി.എം നേതൃത്വം തന്നോട് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും യു.ഷറഫലി.

Related Articles

Back to top button