തീ കായാന്‍ ചപ്പു ചവര്‍ കൂട്ടിയിട്ടു കത്തിച്ചു.. വിഷപ്പുക ശ്വസിച്ച് പെൺകുട്ടികൾക്ക് ദാരുണാന്ത്യം…

തണുപ്പത്തു തീ കായാന്‍ ചപ്പുചവര്‍ കൂട്ടിയിട്ടു കത്തിച്ച മൂന്നു പെണ്‍കുട്ടികള്‍ വിഷപ്പുക ശ്വസിച്ചു മരിച്ചു. ദുര്‍ഗ മഹന്തോ (12), അമിത മഹന്തോ (14), അനിതാ മഹന്തോ എന്നിവരാണ് മരിച്ചത്. സൂറത്ത് വ്യവസായ മേഖലയിലാണ് സംഭവം.ചപ്പു ചവര്‍ കൂട്ടിയിട്ടു കത്തിച്ച് ചുറ്റും ഇരിക്കുകയായിരുന്നു ഇവര്‍. തീയ്ക്ക് ചുറ്റും കളിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിതയായും ബോധരഹിതരായും പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഫൊറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ. പെണ്‍കുട്ടികളുടെ മരണം വിഷവാതകം ശ്വസിച്ചാണെനെന്നാണ് പ്രാഘമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button