വനത്തിനുള്ളിൽ മൂന്ന് ആനകൾ ചരിഞ്ഞ നിലയിൽ.. ഒരാനക്ക് പ്രായം വെറും 6മാസം…

വനത്തിനുള്ളിൽ മൂന്ന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 20 വയസുള്ള പിടിയാനയെയും ആറ് വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.മലപ്പുറം വഴിക്കടവ് വനത്തിലാണ് ആനകളെ കണ്ടെത്തിയത്.

ആനകളുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചു. നിലവിൽ ദുരൂഹതയില്ലെന്നാണ് വിവരം. പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിൽ പെട്ട സ്ഥലങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്.

Related Articles

Back to top button