പരസ്യങ്ങൾ ലൈക്കും ഷെയറും ചെയ്‌താൽ ഇരട്ടി പണം..തിരുവനന്തപുരം സ്വദേശിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ..മൂന്ന്‌പേർ പിടിയിൽ…

സമൂഹമാധ്യമങ്ങളിലൂടെ പണം നേടാമെന്നും ഇരട്ടിയാക്കി നൽകാമെന്നും വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. മണക്കാട് സ്വദേശിയുടെ പരാതിയിൽ വിദേശി ഉൾപ്പെടെ മൂന്ന് പേരെ ഫോർട്ട് പോലീസ് പിടികൂടി. വിയറ്റ്നാംകാരൻ ലേക്വാക് ട്രോംഗ്, തമിഴ്നാട് സ്വദേശികളായ കണ്ണൻ, മനോജ് കുമാർ എന്നിവരെയാണ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. സിനിമകളുടെ പരസ്യങ്ങളിൽ ലൈക്കും ഷെയറും ചെയ്യുന്നതിന് പണം ലഭിക്കുമെന്ന് പ്രതികൾ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പണം ടെലഗ്രാം ആപ്പിലൂടെ ഇരട്ടിപ്പിച്ച് നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Related Articles

Back to top button