തടഞ്ഞു നിർത്തി എടിഎം കാർഡ് പിടിച്ചുവാങ്ങി ഒരു ലക്ഷം രൂപ കവർന്നു; മൂന്ന് പേർ അറസ്റ്റിൽ

മധ്യവയസ്‌കനെ തടഞ്ഞുനിര്‍ത്തി എടിഎം കാര്‍ഡ് പിടിച്ചുവാങ്ങി പണം കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ നെല്ലിക്കുന്നിലാണ് സംഭവം. ഇന്ന് രാവിലെ നടന്ന സംഭവത്തിൽ ആലമ്പാടി സ്വദേശി ഖമുറുദ്ദീന്റെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. മൂന്നംഗസംഘം ഖമറുദ്ദീനെ തടഞ്ഞുനിര്‍ത്തി കാര്‍ഡ് കൈക്കലാക്കിയ ശേഷം എടിഎമ്മില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഖമറുദ്ദീന്‍ നല്‍കിയ പരാതിയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പിന്നാലെ മൂന്ന് പ്രതികളെയും കാസര്‍കോട് ടൗണ്‍ പോലീസ് തിരിച്ചറിയുകയായിരുന്നു.




