പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടുന്ന കുടുംബത്തെ മറയാക്കി…പൊലീസ് വേഷം ധരിച്ച് കുഴൽപണക്കടത്ത്..ചേർത്തല സ്വദേശി പിടിയിൽ..

പൊലീസ് വേഷം ധരിച്ച് കുഴൽപണക്കടത്ത് നടത്തിയയാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടുന്ന കുടുംബത്തെ മറയാക്കി തമിഴ്നാട്ടിൽനിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 79.8 ലക്ഷം രൂപയും 5 മില്ലി ഗ്രാം സ്വർണവും പിടികൂടി.

ആലപ്പുഴ ചേർത്തല പാണാവള്ളി സൂര്യാമൃതം വീട്ടിൽ ജെ.കെ. മനോജ് (47), 20 വയസ്സുകാരനായ മകൻ, 14 വയസ്സുകാരിയായ മകൾ, മനോജിന്റെ സഹോദരി പുത്രൻ ആലപ്പുഴ ന്യൂ ബസാർ ലായത്ത് പറമ്പ് രേവതിയിൽ രാം കുമാർ (35) എന്നിവരാണ് പിടിയിലായത്. രേഖകളില്ലാതെ പണം കട ത്തുന്നതായി ജില്ല പൊലീസ് മേ ധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകീ ട്ട് ആറരയോടെ കൊഴിഞ്ഞാമ്പാറ അത്തിക്കോട്ടിൽ നടത്തിയ പരിശോധനക്കിടെയാണ് കാറിൽ നിന്ന് പണവും സ്വർണവും പിടി കൂടിയത്.

തെറ്റിദ്ധരിപ്പിക്കാൻ പൊലീസ് വേഷമാണ് മനോജ് ധരിച്ചിരുന്നത്. മുമ്പും മനോജ് ഇത്തരത്തിൽ ഒട്ടേറെ തവണ പണം കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.ചിറ്റൂർ ഡിവൈ.എസ്.പി വി. എ. കൃഷ്ണദാസ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, കൊഴിഞ്ഞാമ്പാറ ഇൻ

സ്പെക്ടർ എ.ആർ. അരുൺകുമാ ർ മീനാക്ഷിപുരം എസ്.ഐ കെ. ഷിജു, കൊഴിഞ്ഞാമ്പാറ എ.എ സ്.ഐ വി. മാർട്ടിന ഗ്രേസി, സി നിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി. ഹരിദാസ്, എൻ. ശരവണൻ, ജില്ല ലഹരിവിരുദ്ധ സംഘങ്ങൾ എന്നിവരുടെ നേതൃ ത്വത്തിലാണ് നടപടി.

Related Articles

Back to top button