ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് കോഴ്സുകളിൽ ചേർന്നവർക്ക് കിട്ടിയത് വ്യാജ സർട്ടിഫിക്കറ്റ്; മാനേജർ പിടിയിൽ

പാരാമെഡിക്കല്‍ കോഴ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയില്‍ സ്ഥാപന മാനേജര്‍ പിടിയില്‍. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെയാണ് (46) പൊലീസ് പിടികൂടിയത്. നാദാപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Related Articles

Back to top button