തൊണ്ടിമുതൽ കേസ്…വ്യാജരേഖ ചമച്ചത് ആന്റണി രാജു…വിധിപ്പകർപ്പ് പുറത്ത്…

തൊണ്ടിമുതൽ കേസിലെ വിധി പകർപ്പിൽ ഗുരുതര പരാമർശങ്ങളുമായി കോടതി. പ്രതികളുടേത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമായിരുന്നു. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് ആന്റണി രാജു തൊണ്ടിമുതൽ വാങ്ങി. വിധി പകർപ്പ് പുറത്ത് .
വ്യാജരേഖ ചമച്ചത് ആന്റണി രാജു തന്നെയാണ്. കെ എസ് ജോസ് തൊണ്ടിമുതൽ കൈമാറിയത് കോടതി ഉത്തരവില്ലാതെയായിരുന്നു. തന്റെ കക്ഷിയെ രക്ഷിക്കാൻ ആന്റണി രാജു കൃത്രിമം നടത്തി.
കുറ്റം ചെയ്തത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടവരെന്നും കോടതി. പ്രതികളുടെ പ്രവർത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂർവ്വം തടസ്സപ്പെടുത്താനുള്ള ശ്രമമെന്നും വിധി പകർപ്പിൽ പറയുന്നു.




