‘സ്റ്റാന്‍റിൽ ബസുകൾക്ക് കയറിയിറങ്ങണ്ടേ… ആദ്യം കുഴിയടക്ക്’… നഗരസഭാ കൗണ്‍സില്‍ യോഗം കൂടാതെ പിരിഞ്ഞു…

മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗം കൂടാതെ പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം മൂന്നു മണിയായിട്ടും അജണ്ട ചര്‍ച്ചയ്ക്ക് എടുക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേരാനാകാതെ പിരിയുകയായിരുന്നു.  മങ്ങാട്ടുകവല സ്റ്റാന്‍ഡ് നിലവില്‍ ബസുകള്‍ക്ക്  കയറുവാന്‍ കഴിയാത്ത രീതിയില്‍ പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണുള്ളതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു, അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണമെന്ന് അവര്‍ ആവശ്യപെട്ടു. എന്നാല്‍ ഇതിനു പരിഹാരം കാണുന്നതിന് ചെയറില്‍ നിന്നും ഒരു തീരുമാനവും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ മുഹമ്മദ് അഫ്‌സലും, ആര്‍. ഹരിയും പ്രതിഷേധിച്ച് ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെ കുഴികള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്ന കാര്യം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അജണ്ടവെച്ച് ചര്‍ച്ച ചെയ്യുന്നതിന് ചെയര്‍പേഴ്‌സണ്‍ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു

Related Articles

Back to top button