തൊടുപുഴ ബിജു ജോസഫ് കൊലപാതകം.. സീന അറസ്റ്റിൽ… കൃത്യത്തിന് മുമ്പ് പ്രത്യേക പൂജ….

തൊടുപുഴ ബിജു വധക്കേസിൽ യുവതി അറസ്റ്റിൽ.ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയവയിൽ സീനക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സീനയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ബിജുവിൻ്റെ ചെരിപ്പ്, കാലുകൾ കെട്ടിയ തുണി,ഷൂ ലെയ്സ് എന്നിവ കണ്ടെത്തി. ജോമോൻ്റെ അടുത്ത ബന്ധുവായ എബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ജോമോൻ, ആഷിക്​ ജോൺസൺ, മുഹമ്മദ്​ അസ്​ലം, ജോമിൻ കുര്യൻ എന്നിവർ ചേർന്ന് മാർച്ച് 20 നാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയത്.ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പൊലീസ് കണ്ടെത്തൽ. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ പ്രതികൾ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തിയതായി കണ്ടെത്തി..

Related Articles

Back to top button