എല്‍ഡിഎഫിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടും…കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളിലെയും വോട്ട് ലഭിച്ചെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്‍. എല്ലാ മേഖലകളിലും എത്തിച്ചേരാന്‍ പറ്റിയെന്നും എല്ലാ പ്രദേശങ്ങളിലും വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു. നേമത്തെ യുഡിഎഫിന്റെ സംഘടനാ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും ശബരീനാഥന്‍ പറഞ്ഞു.
‘രാവിലെ പോകുന്നു രാത്രി തിരിച്ച് വരുന്നുവെന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ് കാലം. 24 മണിക്കൂറും ഫീല്‍ഡിലായിരുന്നു. അവസാന സമയമാകുമ്പോഴേക്കും സോമ്പി മൂഡിലായിരുന്നു. ഭക്ഷണമില്ലായിരുന്നു. നല്ല അനുഭവമായിരുന്നു. നേമത്ത് ആളില്ല എന്ന ആരോപണം യുഡിഎഫിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ ബൂത്തിലും ആളുണ്ടായിരുന്നു. വളരെ വാശിയോടെ ആളുകള്‍ പ്രവര്‍ത്തിച്ചു’, കെ എസ് ശബരീനാഥന്‍ പറഞ്ഞു.



