‘ഇവിടെയാണ് സുരേഷ്‍ഗോപിയും ഗണേഷ്‍കുമാറും തമ്മിലുള്ള വ്യത്യാസം..ബി ഗോപാലകൃഷ്ണൻ

ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെബി ഗണേഷ്‍കുമാര്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വീട്ടിനകത്ത് ശത്രു ഉണ്ടന്നോ നാട്ടിൽ ആയിരം പ്രണയമുണ്ടന്നോ പറഞ്ഞ് രക്ഷപ്പെടാൻ മുഖം മൂടി തിരയേണ്ടെന്നും ബി ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു. പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത് -വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യൻമാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവും ഒന്നും അല്ലെന്നും ബി ഗോപാലകൃഷ്ണൻ കുറിച്ചു.



