രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം ഇങ്ങനെ….

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിഞ്ഞത് എട്ട് ഇടങ്ങളിലെന്ന് വിവരം. വൈകിയെങ്കിലും ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ രാഹുല്‍ ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലും രാഹുല്‍ ഒളിവില്‍ കഴിഞ്ഞു.
രാഹുലിനെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും സഹായിച്ചതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥലത്ത് പരമാവധി കഴിഞ്ഞത് അഞ്ചുമണിക്കൂറാണെന്നാണ് വിവരം. റിസോര്‍ട്ടുകളും ഫാം ഹൗസുകളും വില്ലകളുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിയിടങ്ങള്‍. ഈ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഇന്നലെ മുതല്‍ എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്.



