ഇങ്ങനെയാകണം നായകൻ… പതിനാലുകാരൻ വൈഭവിന് സ്വന്തം സ്ഥാനം വിട്ടുനല്‍കി സഞ്ജു….

രാജസ്ഥാൻ നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ നീക്കത്തിന് കയ്യടിയുമായി ക്രിക്കറ്റ് ആരാധകർ. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 14 വയസുകാരനായ വൈഭവ് സൂര്യവൻശിക്കായി തന്റെ ഓപ്പണിങ് സ്ഥാനം സഞ്ജു വിട്ടുനല്‍കി. സീസണിലുടനീളം രാജസ്ഥാന്റെ ഓപ്പണിങ് ബാറ്ററായിരുന്നു സഞ്ജു. എന്നാല്‍, പരുക്ക് പറ്റിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനത്ത് വൈഭവിനെ പരീക്ഷിക്കാൻ രാജസ്ഥാൻ തയാറായത്. സഞ്ജുവിന് പകരക്കാരാനായെത്തിയ വൈഭവ് സീസണിലുടനീളം ആക്രമണ ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടി ഐപിഎല്ലില്‍ പുതുചരിത്രം കുറിക്കാനും വൈഭവിന് കഴിഞ്ഞിരുന്നു. ടോസ് സമയത്തായിരുന്നു സഞ്ജു സൂര്യവൻശിയെക്കുറിച്ച് വാചാലനായതും തന്റെ ബാറ്റിംഗ് സ്ഥാനം സംബന്ധിച്ച് വ്യക്തതവരുത്തിയതും. സൂര്യവൻശി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടെന്നും ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റുന്നത് ഉചിതമായിരിക്കില്ലെന്നും സഞ്ജും പറഞ്ഞു. താൻ മൂന്നാം സ്ഥാനത്തിറങ്ങുമെന്ന കാര്യവും താരം കൂട്ടിച്ചേർത്തു. “വളരെ അസാധാരണമായ പ്രകടനമാണ് വൈഭവ് കാഴ്‌വെക്കുന്നത്. അത് ബഹുമാനിക്കാതിരിക്കാൻ സാധിക്കില്ല. പ്രായം ഇതില്‍ ഘടകമല്ല. അതുകൊണ്ട് ബാറ്റിങ് നിരയില്‍ പിന്നിലായായിരിക്കും ഞാൻ ബാറ്റ് ചെയ്യുക. മൂന്നാം സ്ഥാനത്തിറങ്ങാനാണ് കൂടുതല്‍ സാധ്യത,” സഞ്ജു പറഞ്ഞു. പഞ്ചാബിനെതിരെ കളത്തിലെത്തി സ്വപ്നതുല്യമായ തുടക്കം ജയ്‌സ്വാളിനൊപ്പം സമ്മാനിക്കാൻ വൈഭവിന് കഴിഞ്ഞു. 15 പന്തില്‍ 40 റണ്‍സെടുത്തായിരുന്നു താരം പുറത്തായത്. നാല് വീതം ഫോറും സിക്സും വൈഭവ് നേടി. സീസണില്‍ ഇതിനോടകം തന്നെ 195 റണ്‍സ് വൈഭവ് നേടി. 20 സിക്സറുകളാണ് യുവതാരത്തിന്റെ സംഭാവന. 219 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്. സീസണില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരങ്ങളിലൊരാളാണ് വൈഭവ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നേഹല്‍ വധേരയുടേയും ശശാങ്ക് സിങ്ങിന്റേയും അർദ്ധ സെഞ്ച്വറികളുടെ മികവിലായിരുന്നു 219 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിയത്.

Related Articles

Back to top button