വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണം , ബിജെപി തമിഴ്നാട്ടിൽ അധികാരത്തിൽ എത്തും;ശരത് കുമാർ

തമിഴ്നാട്ടിൽ വിജയ്യും ടിവികെയും ചലനമുണ്ടാക്കില്ലെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ലെന്നും ശരത് കുമാർ പറഞ്ഞു. വിജയ് ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും. ബിജെപി തമിഴ്നാട്ടിൽ അധികാരത്തിൽ എത്തും. എത്ര സീറ്റുകൾ നേടുമെന്ന് പറയാനാകില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ടിവികെ ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു.വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് പാര്‍ട്ടി ഉന്നതരെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ബിജെപിയുമായോ, ഭരണകക്ഷിയായ ഡിഎംകെയുമായോ രാഷ്ട്രീയ സഖ്യം രൂപീകരിക്കില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ടിവികെ വ്യക്തമാക്കിയിരുന്നു. അതേസമയം കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നേരത്തെ പാര്‍ട്ടി നൽകിയിരുന്നുവെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.




