തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി…കാരണം യുവതിയെ…

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിൽ പരിശോധന. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെയാണ് സെക്രട്ടേറിയറ്റിന് സമീപത്തെ സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തുന്നത്. കോർപറേഷൻ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടി. നഗരസഭ ആരോഗ്യവിഭാഗമാണ് സ്പാ പൂട്ടിയത്. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

ഇന്നലെ അഭിമുഖത്തിന് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് മേയർ വി വി രാജേഷ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. അഭിമുഖത്തിനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന് 23 കാരിയായ പെൺകുട്ടി മേയറെ വിളിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് മേയർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പായുടെ ഒരു ഭാഗം പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. പ്രീമിയം വിഭാഗമാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നത്. തുടർന്നാണ് സ്പാ അടച്ചുപൂട്ടിയത്.

Related Articles

Back to top button