തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്‍റ്.. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സമിതി..
തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്‍റ് സംബന്ധിച്ച ചർച്ചകള്‍ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ബന്ധപ്പെട്ട കാര്യങ്ങൾ സമിതി പരിശോധിക്കുകയും നിർദ്ദേശം സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ എന്നിവരടങ്ങുന്നതായിരിക്കും സമിതി