ഹോട്ടലുടമയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി ജീവനക്കാർ.. സിപിഎം മുന്‍ നേതാവിന്റെ മരുമകനെ കൊന്നത് കഴുത്തു ഞെരിച്ച്….
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമയെ ജീവനക്കാര്‍ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്. മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തിൽ സഹകരിച്ചിരുന്നില്ല. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിൻ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിലായിരുന്നു തൊഴിലാളികളും താമസിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേറ്റു.
പാറശ്ശാല മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന എം. സത്യനേശന്റെ മകള്‍ ഗീതയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിന്‍ രാജ്. ശരീരം പായകൊണ്ട് മൂടിയനിലയിലായിരുന്നു.എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരില്‍ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിക്കെത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിന്‍ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടില്‍ പോയിരുന്നു. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.കേസിൽ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അടിമലത്തുറ സ്വദേശി രാജേഷ്, ഡൽഹി സ്വദേശി എന്നിവരെ അടിമലത്തുറയിൽ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്.
പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ജീവനക്കാരും കുറച്ച് ദിവസമായി പണിക്ക് എത്തിയിരുന്നില്ല. ഇവര്‍ എവിടെപ്പോയെന്ന് നേരിട്ട് അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിന്‍. കൊലപാതകം ആസൂത്രിതമായല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നും പൊലീസ് സംശയിക്കുന്നു.