ചരിത്ര നിമിഷം…..തിരുവനന്തപുരം വിമാനത്താവളം വൃത്തിയാക്കാൻ റോബോട്ടുകളെത്തി……

ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിംഗ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍ ശേഷിയുള്ള മൂന്ന് റോബോട്ടുകളാണ് ഇനി ടെര്‍മിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുക. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം റോബോട്ടുകള്‍ ഇതാദ്യമായാണ് ഉപയോഗിക്കുന്നത്. ഓട്ടമേറ്റഡ് സെന്‍സറുകള്‍ ഉപയോഗിച്ച് 360 ഡിഗ്രിയില്‍ തടസ്സങ്ങള്‍ ഒഴിവാക്കി കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്‌ക്രബിങ്, ഡ്രൈ മോപ്പിങ് എന്നിവ വഴി വൃത്തി ഉറപ്പാക്കാനും എസ്ഡി 45 ശ്രേണിയില്‍പ്പെട്ട റോബോട്ടുകള്‍ക്ക് കഴിയും.

45 ലിറ്റര്‍ ശുദ്ധജല ടാങ്കും 55 ലിറ്റര്‍ മലിനജല ടാങ്കും ഉള്ള ഈ റോബോട്ട് ഒറ്റ ചാര്‍ജില്‍ എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. സാധാരണ ശുചീകരണത്തെ അപേക്ഷിച്ച് വെള്ളത്തിന്റെ ഉപയോഗം കുറയും. ബ്ലൂടൂത്ത് അല്ലെങ്കില്‍ വൈ-ഫൈ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വഴി അവ റോബോട്ടുകളെ നിയന്ത്രിക്കാനാകും.

Related Articles

Back to top button