വീടിന്റെ ഓടിളക്കി അകത്തുകയറി, മകനോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയുടെ…

ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയുമായി കടന്നുകളഞ്ഞ് മോഷ്ടാവ്. കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിലാണ് കേട്ടവരെയെല്ലാം ആശ്ചര്യത്തിലാക്കിയ മോഷണം നടന്നത്. പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശ്ശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി(49)യുടെ കഴുത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്. വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്.

മുറിയില്‍ മകനോടൊപ്പം ഉറങ്ങുകയായിരുന്ന തന്റെ സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നുവെന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ ഒരുമണിയോടടുത്താണ് കവര്‍ച്ച നടന്നത്. ബേപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Back to top button