മുഖം മറച്ച് വീടിനുള്ളില്‍ കയറി… വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർന്നത്…

തിരുവനന്തപുരത്ത് മുളകുപ്പൊടി എറിഞ്ഞ് വീട്ടമ്മയുടെ മാലകവർന്നു. ദേവിപുരം സ്വദേശി തങ്കമ്മ(62)യുടെ മാലയാണ് കവർന്നത്. മുഖം മറച്ച് റെയിൻ കോട്ട് ധരിച്ചായിരുന്നു മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. അടുക്കളയിൽ നിൽക്കുകയായിരുന്നു തങ്കമ്മയെ മോഷ്ടാവ് മുളക് പൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പിന്നാലെ മാല കവർന്ന് കടന്നു കളഞ്ഞു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button