രാഹുലിനെ ബാംഗ്ലൂരിൽ എത്തിച്ചത് ഇവരൊന്നിച്ച്….ആരൊക്കെയെന്നോ…

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബാംഗ്ലൂരിൽ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇരുവർക്കും നോട്ടീസ് നൽകി വിട്ടയച്ചു. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ് .

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്നാണ് ഫസൽ അബ്ബാസ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button