വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ..
കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഹൈസ്കൂൾ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സീനിയർ അധ്യാപികയായ ജി മോളിക്ക് ആയിരിക്കും ഇനി എച്ച്എം ചുമതല ഉണ്ടായിരിക്കുക.