ആരോഗ്യത്തിന് ഉത്തമം.. എന്നാൽ ഈ കൂട്ടർ നെല്ലിക്ക കഴിക്കരുത്.. കാരണം എന്തെന്നോ?….
ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ നെല്ലിക്ക ഒരു സൂപ്പർ ഫുഡ് ആണ്. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ നെല്ലിക്ക സഹായിക്കും.എന്നാൽ എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ല.ഈ കൂട്ടർ നെല്ലിക്ക ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ഹൈപ്പർ അസിഡിറ്റി ഉള്ളവർ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റിൽ ഒട്ടും കഴിക്കാൻ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചിൽ ഉണ്ടാക്കും. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
കരൾ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക അത്ര നല്ലതല്ല. നെല്ലിക്കയിലെ വിറ്റാമിൻ സിയും ഉയർന്ന അസിഡിറ്റി സ്വഭാവവും ലിവർ സിറോസിസ് പോലുള്ള കരൾ രോഗങ്ങളെ വഷളാക്കും.കൂടാതെ ചില കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ചില ബയോആക്ടീവ് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികളില്‍ ഇത് സ്ഥിതി വഷളാക്കും.
ഗർഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.