പദ്മകുമാറിനെതിരെ പാർട്ടി നടപടിയുണ്ടാകും…തീരുമാനം വെള്ളിയാഴ്ച
പത്തനംതിട്ട: സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിവാദ കൊടുങ്കാറ്റ് ഉയർത്തിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരായ നടപടി വെള്ളിയാഴ്ച തീരുമാനിക്കും. പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. നടപടിയിലെ തീരുമാനം അന്നുതന്നെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അറിയിക്കും.