കോണ്‍ഗ്രീറ്റ് തൂണുകൾ സ്ഥാപിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു…ആനത്താവളം അടച്ചു…എംഎൽഎ
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ഗ്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ചതില്‍ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. ഉത്തരവാദികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കെ യു ജനീഷ് കുമാര്‍ പറഞ്ഞു. നാല് വയസ്സുകാരന്റെ മരണത്തിനിടയാക്കിയ കോണ്‍ഗ്രീറ്റ് തൂണിന് ഉറപ്പില്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
കോണ്‍ഗ്രീറ്റ് തൂണുകള്‍ അവിടെ സ്ഥാപിക്കേണ്ട യാതൊരു കാര്യവുമില്ല. കോന്നി ആനത്താവളം താല്‍ക്കാലികമായി അടച്ചു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും ഇനി തുറക്കുകയെന്നും എംഎല്‍എ അറിയിച്ചു. ഇന്ന് രാവിലെയാണ് പത്തനംതിട്ട കോന്നി ആനത്താവളത്തിലെത്തിയ നാല് വയസ്സുകാരന്‍ കോണ്‍ഗ്രീറ്റ് തൂണ് ദേഹത്ത് വീണ് മരിച്ചത്.