വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല…അറസ്റ്റിലായ ദേവീദാസന്റെ ഭാര്യ…
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകവുമായി ബന്ധപ്പട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ദേവീദാസന് കുട്ടിയുടെ മരണവുമായി ബന്ധമില്ലെന്ന് ഭാര്യ ശാന്ത. വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്. ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് ഭര്‍ത്താവിനെ കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ദേവീദാസന്റെ ഭാര്യ പറഞ്ഞു.
സാമ്പത്തികമായി ചൂഷണം ചെയ്തെന്ന കുട്ടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ജോത്സ്യൻ ശംഖുമുഖം ദേവീദാസനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി കരിക്കകത്ത് ആശ്രമം നടത്തുകയാണ് ദേവീദാസന്‍. നിരവധി പേർ പലതരം പൂജകൾക്കായി ഇവിടെ എത്താറുണ്ടെന്നാണ് നാട്ടുകൾ പറയുന്നത്. പ്രദീപൻ എന്ന പേരിൽ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആൾ പിന്നീട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പോരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസൻ തട്ടിയെടുത്തെന്നാണ് ശ്രീതുവിൻ്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോത്സ്യൻ ശംഖുമുഖം ദേവീദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.