പാൽ വില കൂട്ടും, മിൽമ പറഞ്ഞാൽ പരിഗണിക്കും…
പാൽവില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോൾ പാൽവില കൂട്ടാൻ പറ്റില്ല. മിൽമ ഇത് സംബന്ധിച്ച നിർദേശം സർക്കാരിന് മുന്നിൽവെച്ചാൽ പരിഗണിക്കുമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി അറിയിച്ചു. പാൽവില കുറച്ച് വർദ്ധിപ്പിക്കുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ കൂടുതൽ പാടില്ല. ക്ഷീര കർഷകർക്കുവേണ്ടിയാണ് പാൽ വില വർദ്ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം എത്രരൂപയാണ് വർധിപ്പിക്കുക എന്നത് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ അനുമതിയോടെയാണ് മിൽമ പാൽ വില വർദ്ധിപ്പിക്കുക. പാലിന് വില കൂട്ടിയാൽ മിൽമയുടെ എല്ലാ പാൽ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർദ്ധിക്കും. സ്വകാര്യ ഉൽപാദകരും വില കൂട്ടും.



