മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല…കെ കെ ശൈലജ

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ടേം വ്യവസ്ഥകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളില്‍ കാര്യമൊന്നുമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്റെ പേര് മാത്രമല്ല പലരുടെയും പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്, അതൊക്കെ ആര്‍ക്ക് വേണമെങ്കിലും പ്രചരിപ്പിക്കാവുന്നതാണല്ലോ. ആധുനിക കേരളത്തെ വളര്‍ത്തിയെടുക്കുന്നതിന് പിണറായി വിജയൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള കമ്മിറ്റിയും മറ്റ് കാര്യങ്ങളും തയ്യാറാക്കി വരുന്നതെയുള്ളു. സ്ഥാനാര്‍ത്ഥി നിര്‍ണയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുമെല്ലാം ഇനി തീരുമാനിക്കേണ്ടതുണ്ടെന്നും കെ കെ ശൈലജ പ്രതികരിച്ചു.



