‘ഇപിയോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല…കാരണം…എം വി ഗോവിന്ദൻ..

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപി ജയരാജൻ തന്നെ വിശദീകരിക്കുമെന്ന് എം വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടി ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും ഇ പി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആത്മകഥ എഴുതിയ ദേശാഭിമാനി ബ്യൂറോ ചീഫിനോട് വിശദീകരണം ചോദിച്ചെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു.

നേരത്തെ, ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. നാളെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

Related Articles

Back to top button