എവിടെയും വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ല…. BDS വിദ്യാർത്ഥിയുടെ മരണത്തിൽ ധന്യ രാമൻ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റ് ധന്യ രാമന്‍. നിതിന്‍ രാജിനെ വകുപ്പ് മേധാവി മാനസികമായി തകര്‍ത്തെന്ന് ധന്യ രാമന്‍ പറഞ്ഞു. പഠിച്ച് മുന്നേറാന്‍ നോക്കിയാല്‍ പഠിക്കാന്‍ വിടുന്നില്ലെന്നും ജോലി കിട്ടിയാല്‍ സംരക്ഷിക്കേണ്ട അവസ്ഥയിലാണെന്നും ധന്യ രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘രാഷ്ട്രീയക്കാര്‍ക്ക് മാര്‍ച്ച് സംഘടിപ്പിക്കേണ്ട. യാതൊരുവിധ ചലനങ്ങളും ഇല്ലാതെ ഇനിയും മക്കളുടെ ശവം കൈ നീട്ടി വാങ്ങാന്‍ മാതാപിതാക്കള്‍ തയ്യാറാകേണ്ടിവരും. എച്ച്ഒഡിക്ക് അറിയാം പണ്ട് രോഹിത് വെമുല എങ്ങനെ കൊലചെയ്യപ്പെട്ടു എന്ന്. ജാതി അധിക്ഷേപത്തിന് ശിക്ഷിച്ച ചരിത്രം കേരളത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. എവിടെയും വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ല, ആര്‍ക്കും ചോദിക്കേണ്ട.. ജാതി കൊലകള്‍ക്ക് വളമാണ് ഇവിടം. എന്തെങ്കിലും പറഞ്ഞാല്‍ പ്രതികരിച്ചാല്‍ ഞങ്ങള്‍ ജാതി പറയുന്നവരായി’, ധന്യ രാമന്‍ പറഞ്ഞു.

Related Articles

Back to top button