വിസി നിയമനത്തിൽ ഭിന്നതയില്ല..കള്ളപ്രചാര വേലകളെ തള്ളിക്കളയണം.. മുഖ്യമന്ത്രിയെ പിന്തുണച്ച് CPIM സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള സമവായത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയുടെ നിലപാടിനെ പാര്‍ട്ടി ഐക്യകണ്‌ഠേന അംഗീകരിച്ചു. വിസി നിയമനത്തില്‍ ഭിന്നതയില്ലെന്നും അഭിപ്രായ വ്യത്യാസമുണ്ടെന്ന് പ്രചരിച്ചത് മാധ്യമങ്ങളാണെന്നും സെക്രട്ടറിയേറ്റ് വിശദീകരിച്ചു. കള്ളപ്രചാര വേലകളെ തള്ളിക്കളയണമെന്നും സമവായത്തിന് മുന്‍കൈയെടുത്തത് ഗവര്‍ണറാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസി നിയമനത്തിന് സര്‍ക്കാരിന്റെ അഭിപ്രായം ചാന്‍സലറായ ഗവര്‍ണര്‍ തേടേണ്ടതാണെന്ന് ഈ സര്‍വകലാശാലകളിലെ ആക്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ നിയമിക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും സര്‍ക്കാര്‍ നിലപാടിനെ അംഗീകരിച്ചു. ഇതിനെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു.

Related Articles

Back to top button