കെട്ടിടനമ്പർ ലഭിച്ച ശേഷം പഞ്ചായത്തിനെ അറിയിക്കാതെ വീടുകൾക്ക് പലരും മാറ്റങ്ങൾ വരുത്തി…ക്ഷേമ പെൻഷൻ തട്ടിപ്പിന് പിന്നാലെ….
സാമൂഹിക ക്ഷേമ പെൻഷൻ തട്ടിപ്പിന് പിന്നാലെ മലപ്പുറം ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ നികുതി നിർണയ രജിസ്റ്ററിലും അട്ടിമറിയെന്ന് ധനകാര്യ റിപ്പോർട്ട്. ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിടനമ്പർ ലഭിച്ച ശേഷം പഞ്ചായത്തിനെ അറിയിക്കാതെ വീടുകൾക്ക് പലരും മാറ്റങ്ങൾ വരുത്തിയതായി പരിശോധനയിൽ കണ്ടെത്തി.
ഇതുവഴി ഗ്രാമ പഞ്ചായത്തിനു വലിയ ധനനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്വയംഭരണ നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ഗ്രാമ പഞ്ചായത്തോ സർക്കാറോ അറിയാതെയാണ് പല വീടുകൾചേലേമ്പ്ര ഗ്രാമ പഞ്ചാത്തിലെ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയുടെ ഭാഗമായിട്ടാണ് ഏതാനും വീടുകളിൽ സന്ദർശനം നടത്തിയത്. അപ്പോഴാണ് വീടുകളുടെ അധിക നിർമാണം കണ്ടെത്തയത്. പല ഗുണഭോക്താക്കളും താമസിക്കുന്ന വീടുകൾ 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർമുള്ളതായി വീടുകളിലാണ്. ഇത്തരം വീടുകളുടെ വിസ്തീർണം അളന്നു തിട്ടപ്പെടുത്തുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകി.ക്കും മാറ്റങ്ങൾ വരുത്തിയത്. നികുതിയിനത്തിൽ റവന്യൂ വകുപ്പു വഴി സർക്കാറിലേക്ക് ലഭിക്കേണ്ടിയിരുന്ന നികുതി വരുമാനം നഷ്ടപ്പെട്ടു.