മാവേലിക്കര നഗരസഭയിൽ ഭരണ തുടർച്ചയ്ക്ക് സാധ്യത… മൂന്ന് മുന്നണികൾക്കും ഭൂരിപക്ഷം ലഭിക്കില്ല….

മാവേലിക്കര- മൂന്ന് മുന്നണികളും ഒപ്പത്തിനപ്പം എത്തിയ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വലിയ മാറ്റമില്ലാത്ത ഫലമാവും ഇത്തവണയും മാവേലിക്കര നഗരസഭയിൽ ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ല. ഇങ്ങനെ വന്നാൽ ഭരണത്തുടർച്ചയ്ക്കാണ് സാധ്യത ഏറെയുള്ളത്. പോളിംഗ് ശതമാനം ഗണ്യമായി കുറഞ്ഞത് മൂന്ന് മുന്നണികളുടേയും കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്.
വാർഡുകളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് യു.ഡി.എഫ് മുന്നിലെത്താനാണ് സാധ്യത. 28 അംഗം കൗൺസിലിൽ 10 മുതൽ 15 സീറ്റ് വരെ യു.ഡി.എഫിന് ഒപ്പം നിൽക്കും. എൽ.ഡി.എഫ് 8 മുതൽ 13 സീറ്റുകൾ വരെ നേടാം. ബി.ജെ.പി 8 മുതൽ 12 സീറ്റുകളിൽ വരെ വിജിയിക്കാൻ സാധ്യതയുണ്ട്. നഗരസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ മൂന്ന് മുന്നണികളും മത്സരത്തിന് ഇറങ്ങിയത്. എന്നാൽ മൂന്ന് മുന്നണികൾക്കും അത്തരത്തിലേക്ക് ഉയർന്നുവരാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിൽ ഏറെ കരുത്ത് കാട്ടും എന്ന് കരുതിയിരുന്ന ബി.ജെ.പിയുടെ പ്രകടനവും മോശമായിരുന്നു.
വോട്ടെടുപ്പ് ശേഷവും മൂന്ന് മുന്നണികൾക്കും ശുഭപ്രതീക്ഷയാണ് ഉള്ളത്. ഭരണം നേടും എന്ന വിലയിരുത്തലാണ് എല്ലാ മുന്നണികളുടേയും നേതൃത്വം നൽകുന്ന സൂചന.



