തപാൽ വകുപ്പി​ന്റെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന് ആവശ്യം….സംഭവം വിവാദമായതോടെ….

തിരുവനന്തപുരം: തപാൽ വകുപ്പി​ന്റെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന് ആവശ്യം. ആഘോഷം വേണ്ടെന്ന് വച്ച് തപാൽ വകുപ്പ്. തപാൽ വകുപ്പ് നാളെ നടത്താനിരുന്ന ക്രിസ്തുമസ് ആഘോഷത്തിലാണ് ഗണഗീതം പാടണമെന്ന ആവശ്യവുമായി ബിഎംഎസ് കത്ത് നൽകിയത്. സംഭവം വിവാദമായതോടെ ക്രിസ്മസ് ആഘോഷം തന്നെ തപാൽ വകുപ്പ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആവശ്യം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ജോൺ ബ്രിട്ടാസ് എം പി കേന്ദ്രമന്ത്രിക്ക് കത്തു നൽകി.

ക്രിസ്മസ ആഘോഷത്തിൽ കരോൾ ഗാനങ്ങൾക്കൊപ്പം ഗണഗീതവും ആലപിക്കണമെന്നാണ് ബിഎംഎസിന്റെ ആവശ്യം. ഭാരതീയ പോസ്റ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസേഴ്‌സ് എംപ്ലോയീസ് യൂണിയനാണ് ഈ ആവശ്യമുന്നയിച്ച് കത്തു നൽകിയത്.ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ് കേരള സർക്കിളിനാണ് കത്ത് നൽകിയത്. ബിഎംഎസ് യൂണിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന് ഒഴിവാക്കിയതിനാലാണ് ആവശ്യം മുന്നോട്ടുവച്ചതെന്ന് ബിഎംഎസ് നിലപാട് . കത്ത് ഭരണഘടന വിരുദ്ധമാണെന്നും ആവശ്യം അംഗീകരിക്കരുതെന്നും കാണിച്ച് ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തു നൽകി.

Related Articles

Back to top button