​തൃത്താലയിൽ കുറഞ്ഞത് 867 വോട്ട് മാത്രം;  ഈ കുറവിൽ ആഹ്ലാദിക്കുന്നവർക്ക് അതുചെയ്യാം,  എം ബി രാജേഷ്

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃത്താല നിയോജകമണ്ഡലത്തിൽ എൽഡിഎഫിനു കുറഞ്ഞത് 867 വോട്ടു മാത്രമാണെന്ന് മന്ത്രി എം ബി രാജേഷ്. മണ്ഡലത്തിലെ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ വോട്ട് അനുസരിച്ചാണിതെന്നും ഈ കുറവിൽ ആഹ്ലാദിക്കുന്നവർക്ക് അതുചെയ്യാമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായ എം ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയിൽ എട്ട് പഞ്ചായത്തിൽ അഞ്ചും യുഡിഎഫ് പിടിച്ചെടുത്തിരുന്നു.  മണ്ഡലത്തിലെ എട്ടു പഞ്ചായത്തിൽ കഴിഞ്ഞതവണ നാല്-നാല് എന്നതായിരുന്നു അവസ്ഥ. ഇത്തവണ അഞ്ച്- മൂന്ന് എന്നായി. അന്ന് കപ്പൂർ എൽഡിഎഫ് ജയിച്ചത് ടോസിലായിരുന്നു. അത് ഇത്തവണ യുഡിഎഫ് ജയിച്ചു. കഴിഞ്ഞതവണ യുഡിഎഫ് ജയിച്ച പരുതൂർ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിച്ചുവെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button