ആലപ്പുഴ മെഡിക്കൽ കോളേജിൽ പരിശോധനക്ക് ഡോക്ടർമാരില്ല…ആരോഗ്യ മന്ത്രിക്ക്..

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ഡോക്ടർമാർ ഇല്ല.നിലവിൽ പരിശോധന നടത്തുന്ന ഡോ. ഗോപു ഡി.എച്ച്.എസ് ന്റെ കീഴിലുള്ളതാണ്.അദ്ദേഹത്തിന്റെകാലാവധി വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യും.നിലവിലുള്ള മെഡിസിൻ വിഭാഗത്തിലെ ഡോ. ഷഹന അവധിയിലുമാണ്.ആഴ്ച്ചയിൽ ഒരുദിവസം മാത്രമാണ് ഗാസ്ട്രോ ഒ. പി പ്രവർത്തിക്കുന്നത്.350 ൽ പരം രോഗികളാണ് ഒ .പി യിലെത്തുന്നത്.2018 മുതൽ ഡോ. ഗോപു ഡെപ്യൂട്ടേഷനിലാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്.ഡി. എം. ഇ സ്റ്റാഫാക്കി ഡോ. ഗോപുവിവിനെ സ്ഥിരപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ സേവനം തുടർന്നും പ്രയോജനപ്പെടുത്താനാവും .സൂപ്പർ സ്പെഷ്യാലിറ്റിയിൽ വിപുലമായ സൗകര്യങ്ങൾ ഉണ്ടെങ്കിലും, ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടിലാണ്.ഗ്യാസ്ട്രോ വിഭാഗത്തിൽ 3 പോസ്റ്റാണ് ഒഴിഞ്ഞ് കിടക്കുന്നത്. അടിയന്തിരമായി ആരോഗ്യ വകുപ്പ് മന്ത്രി ഇടപ്പെട്ട് പരിഹാരമുണ്ടാക്കണമെന്ന് കാട്ടി ആശുപത്രിയിലെ വികസന സമിതിയിലെ കെ.സി.വേണുഗോപാൽ എം.പിയുടെ പ്രതിനിധി യു .എം. കബീർ ആണ് പരാതി നൽകിയത്.

Related Articles

Back to top button