ടെക്സ്റ്റൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം….പ്രതികളിൽ മൂന്നാമനും അറസ്റ്റിൽ…
തിരുവനന്തപുരം: ടെക്സ്റ്റൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം . പ്രതികളിൽ മൂന്നാമനും അറസ്റ്റിലായി. ബീമാപള്ളി സ്വദേശി ജാഹീർ (20) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളി സ്വദേശി മുഹമ്മദ് സെയ്ദ് (20), ബാലരാമപുരം സ്വദേശി മുഹമ്മദ് അമീൻ (18) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞമാസം നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ഓട്ടോറിക്ഷ , വിഴിഞ്ഞം പരിധിയിൽ നിന്നും മൂന്നു വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു. ജാഹീറിന് പാറശാല പൂന്തുറ ബാലരാമപുരം സ്റ്റേഷനുകളിലും കേസുകൾ ഉണ്ട്. വവ്വാമൂല സ്വദേശി കിരണിന്റെ സ്കൂട്ടർ, മുള്ളുമുക്ക് സ്വദേശി ശ്രീകേഷിന്റെ ബൈക്ക് എന്നിവ മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറയുന്നു. വിവിധ കേസുകളിൽ പ്രതികളായതിനാൽ റിമാൻഡിലായ മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ മാസം 26 ന് പുലർച്ചെ മുക്കോല – ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിന് സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയ പ്രതികളാണിവർ.ഇവരെ ചോദ്യം ചെയ്തതോടെയാണ് 14 ഓളം മോഷണക്കേസുകൾക്ക് തുമ്പായത്. മുക്കോലയിൽ നിന്ന് വസ്ത്രശേഖരം, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ, നാലായിരത്തിലധികം രൂപ എന്നിവ മോഷ്ടിച്ചത്.