ഒടുവിൽ എനിമ എഫക്ട്, പക്ഷേ വീണ്ടും സമീനയുടെ കുതന്ത്രം, വീഴുങ്ങിയ ‘തൊണ്ടിമുതൽ’ മാല പുറത്തുവന്നു

നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി സമീന വീണ്ടും കുതന്ത്രം കാട്ടി. പൊലീസിന്റെ പിടിയിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ മാല വീണ്ടെടുക്കാനുള്ള ശ്രമം സമീന പൊളിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നൽകി കാത്തിരുന്ന പൊലീസിനെ കബളിപ്പിച്ച് പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു. സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്ന് രാത്രിയോടെ നാടകീയ സംഭവം ഉണ്ടായത്. സമീന ശുചിമുറിയിൽ പോയപ്പോൾ മാല പുറത്തു വന്നു. എന്നാൽ പെട്ടെന്ന് തന്നെ പൊലീസുകാരെ കബളിപ്പിച്ച ഇവർ മാല ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കൽ അവതാളത്തിലായി. അതിനിടെ പ്രതി സമീനയെ റിമാൻഡ് ചെയ്തു. പൊലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാൻഡ് ചെയ്തത്



