തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം…

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടകവീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. പരോളിലുള്ള മോൻസണുമായി പൊലീസ് ഈ വീട്ടിൽ പരിശോധന നടത്തുകയാണ്. നഷ്ടപ്പെട്ടത് 20 കോടിയുടെ വസ്തുക്കൾ എന്ന് അഭിഭാഷകൻ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. സിസിടിവി പൊളിച്ചുമാറ്റിയാണ് മോഷണം നടന്നിരിക്കുന്നത്. വീടിൻറെ ഉടമസ്ഥർ പരാതി നൽകിയിട്ടുണ്ട്. മോൺസൻ മാവുങ്കലും പരാതി നൽകുമെന്ന് മോൻസന്റെ അഭിഭാഷകൻ അറിയിച്ചു.

Related Articles

Back to top button